കേരളത്തില്‍ എച്ച്.ഐ.വി. അണുബാധ കുറയുന്നു
29 Nov 2013
തൃശ്ശൂര്‍: സംസ്ഥാനത്ത് എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. ഈ വര്‍ഷം ഒക്ടോബര്‍ വരെ 3.95 ലക്ഷം പേര്‍ എച്ച്.ഐ.വി. പരിശോധനയ്ക്ക് വിധേയരായപ്പോള്‍ 1378 പേര്‍ക്കാണ് അണുബാധ കണ്ടെത്തിയിട്ടുള്ളത്. 2005 ല്‍ 30, 596 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 2627 പേരില്‍ അണുബാധ കണ്ടെത്തിയിരുന്നു.
2005 ല്‍ 8054 പുരുഷന്മാരും 22502 സ്ത്രീകളുമാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതില്‍ 1476 പുരുഷന്മാര്‍ക്കും 1151 സ്ത്രീകള്‍ക്കും അണുബാധയുണ്ടെന്ന് തെളിഞ്ഞു. 2012 ല്‍ 1.66 ലക്ഷം പുരുഷന്മാരും 2.70 ലക്ഷം സ്ത്രീകളും പരിശോധനയ്ക്ക് വിധേയരായപ്പോള്‍ 1135 പുരുഷന്മാര്‍ക്കും 774 സ്ത്രീകള്‍ക്കുമാണ് അണുബാധയുണ്ടെന്ന് കണ്ടെത്തിയത്. അമ്മയില്‍നിന്ന് കുട്ടിയിലേക്കു പകരുന്നതും നിയന്ത്രണത്തിലായിട്ടുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് മാത്രമാണ് രോഗപ്പകര്‍ച്ചയുണ്ടാകുന്നത്. നേരത്തെ ഇത് 20 ന് മുകളിലായിരുന്നു. 15 വര്‍ഷം കഴിഞ്ഞാല്‍ എച്ച്.ഐ.വി. പോസിറ്റീവ് ആയ കുട്ടികള്‍ ഉണ്ടാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അണുബാധയുണ്ടെന്ന് ഉറപ്പിച്ചാല്‍ ജീവിതം അവസാനിപ്പിക്കുന്നതിന് പകരം തിരിച്ച് കൊണ്ടുവരാനുള്ള കൗണ്‍സിലിങ്ങുകളും ഫലപ്രദമാകുന്നുണ്ട്. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ട ചികിത്സയുമാണ് അണുബാധിതരുടെ എണ്ണത്തില്‍ വലിയ രീതിയില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നു.

അണുബാധ സ്ഥിരീകരിച്ചതിന് ശേഷം ചികിത്സാ കേന്ദ്രങ്ങളില്‍ എത്താതിരിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് അടുത്ത ഘട്ടത്തില്‍ ആലോചിക്കുന്നത്. എ.ആര്‍.ടി. സെന്ററുകളില്‍നിന്ന് പ്രതിവര്‍ഷം 50-60 പേര്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത് മരുന്ന് തുടരേണ്ട സാഹചര്യമില്ല എന്ന് കാണുമ്പോള്‍ പിന്നീട് രോഗികള്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തുകയില്ല. അവരുടെ ആരോഗ്യ സ്ഥിതിയും അറിയാനാകില്ല. എയ്ഡ്‌സ് നിയന്ത്രണത്തിലായെങ്കിലും രോഗം പകരാനുള്ള സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. രോഗം വ്യാപിക്കാതിരിക്കാന്‍ നിലവിലുള്ള സംവിധാനം ഇനിയും 50 വര്‍ഷത്തോളം തുടരേണ്ടി വരും. രോഗബാധിതരായവര്‍ക്ക് തുടര്‍ചികിത്സകളിലൂടെ ജീവിതം നയിക്കാന്‍ കഴിയുന്നുണ്ടെന്നും തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി. സെന്റര്‍ മേധാവി ഡോ.കെ. അജിത്കുമാര്‍ പറഞ്ഞു.
തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 2002 മുതല്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി. സെന്ററില്‍ 5122 പേര്‍ ചികിത്സ തേടി. 3038 പേര്‍ തുടര്‍ച്ചയായി സെന്ററില്‍ എത്തി മരുന്നുകള്‍ കഴിക്കുന്നുണ്ട്. 1845 പേര്‍ മെഡിക്കല്‍ കോളേജിലും 557 പേര്‍ മറ്റ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് കീഴിലുമാണുള്ളത്. 11 വര്‍ഷത്തെ മരണ നിരക്ക് 12 ശതമാനമാണ്. 63 പേരാണ് തുടര്‍ ചികിത്സകള്‍ക്ക് എത്താത്തത്. ജില്ലയില്‍ നാല് ലിങ്ക് എ.ആര്‍.ടി. സെന്ററുകള്‍ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ വരേണ്ടതില്ലാത്ത രോഗികള്‍ക്ക് ഈ കേന്ദ്രങ്ങളില്‍നിന്ന് ചികിത്സ തേടാം. ഗര്‍ഭിണികള്‍, ക്ഷയ രോഗികള്‍, ലൈംഗികരോഗങ്ങള്‍ ഉള്ളവര്‍, രക്തദാനത്തിന് എത്തുന്നവര്‍ എന്നിവരെയെല്ലാം എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. പോസിറ്റീവ് കാണുന്നവരെ കൗണ്‍സിലിങ് നല്‍കി ചികിത്സ തുടങ്ങും. കേരളത്തില്‍ 20, 000 ത്തിലേറെ രോഗികള്‍ ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്.

© Copyright 2013 Mathrubhumi. All Rights reserved.
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
---------------------------------------------------------------------
This is a message from the KeralaAIDS Yahoo Group

Send Messages to KeralaAIDS@yahoogroups.com
To Subscribe : Send an email to KeralaAIDS-subscribe@yahoogroups.com
To Subscribe online : Visit http://health.groups.yahoo.com/group/KeralaAIDS/join

.
__,_._,___
No comments:
Post a Comment